Top
19
Monday, February 2018
About UsE-Paper

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി > കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിയറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടി കുവൈത്ത് കെഎംസിസി മുന്‍പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത്  ഉദ്ഘാടനം ചെയ്തു.  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി അനുസ്മരണ പ്രഭാഷണം നടത്തി.  പ്രസിഡണ്ട് കെ ടി പി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. 

ട്രഷറര്‍ എം കെ അബ്ദുള്‍ റസാഖ് പേരാമ്പ്ര, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ എഡിഷന്‍ റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, കുവൈത്ത് ഇസ്ലാമിക്  കൗണ്‍സില്‍ സെക്രട്ടറി ഹംസ ദാരിമി എന്നിവര്‍ സംസാരിച്ചു.  മുന് കേന്ദ്ര ട്രഷറര്‍ എച്ച് ഇബ്രാഹിം കുട്ടി, കേന്ദ്ര ഭാരവാഹികളായ അജ്മല്‍ വേങ്ങര, ഹംസ കരിങ്കപ്പാറ, ഫാസില്‍ കൊല്ലം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.