25 September Tuesday

സിഗരറ്റ് കുറ്റി റോഡിലെറിഞ്ഞാല്‍ പിഴ 200 ദിനാര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

കുവൈറ്റ് സിറ്റി > സിഗരറ്റ് കുറ്റികള്‍ നിറത്തിലും പൊതു ഇടങ്ങളിലും വലിച്ചെറിയുന്നവരുടെ പക്കല്‍ നിന്നും ഇനി മുതല്‍ പിഴ ഈടാക്കും. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, നിരത്തുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍  സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞാല്‍ 200 ദിനാര്‍ പിഴ ഈടാക്കുമെന്നാണ് കുവൈറ്റ് മുനിസിപ്പാലിറ്റി എമര്‍ജന്‍സി ടീം ലീഡര്‍ സൈദ് അല്‍എനസി അറിയിച്ചിരിക്കുന്നത്. 

1987 ലെ മുനിസിപ്പല്‍ ചട്ടം അനുസരിച്ചാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരംക്ഷണം ലക്ഷ്യമിട്ടാണ് നടപടിയെന്നും സൈദ് അല്‍എനസി പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top