20 September Thursday

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം: കുവൈറ്റ് അമീര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018

കുവൈറ്റ് സിറ്റി > രാജ്യത്തുണ്ടാകുന്ന കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. കുവൈറ്റ് അഭ്യന്തര മന്ത്രാലയ ആസ്ഥാനം സന്ദര്‍ശിച്ച് പൊലീസുകാര്‍ക്ക് ആശംസ നേരവെയാണ് കുവൈറ്റ് അമീറിന്റെ പ്രസ്താവന.

ചില പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. അത് ചിലപ്പോള്‍ ജന സാന്ദ്രതകൂടിയത് കൊണ്ടാവാം. എന്നാല്‍ എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നത് പോലെ നമ്മുടെ രാജ്യത്തും ദുഷ്പ്രവണതകള്‍ കാണുന്നുണ്ട്. അത്തരം പ്രവണതകളെ നേരിടുന്നതില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും കാണിച്ചുകൂടെന്നും അദ്ദേഹം ക്രമസമാധാന പാലകരെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് വസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സംരക്ഷണവും സുരക്ഷയും ഒരുക്കുന്ന പോലിസ് സംവിധാനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.മയക്കുമരുന്ന് കേസുകള്‍, കൊലപാതകം, കളവ് തുടങ്ങിയവ വര്‍ധിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികളോട് ഒരു ദയാ ദാക്ഷിണ്യവും കാണിക്കേണ്ടതില്ല. രാജ്യത്തെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തന്റെ സന്ദേശത്തില്‍ കുവൈറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top