17 July Tuesday

പടവ് കുടുംബ വേദി ഈദ് ഒരുമ

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

മനാമ > പടവ് കുടുംബ വേദി ഈദ് സംഗമം(ഈദ് ഒരുമ 2018) സംഘടിപ്പിച്ചു.ഗലാലി ഗാര്‍ഡനില്‍ വെച്ച് നടന്ന സംഗമം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഉല്‍ഘാടനം ചെയ്തു.ജന: സെക്രട്ടറി ഷജീര്‍ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സഹല്‍ തൊടുപുഴ അധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പടവ് കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

വിവിധ കലാപരിപാടികളും അരങ്ങേറി.സാമൂഹ്യ പ്രവര്‍ത്തകന്‍ കെ ടി സലിം,മുഖ്യ രക്ഷാധികാരി ഷംസ് കൊച്ചിന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമര്‍ പാനായിക്കുളം,മുസ്തഫ പട്ടാമ്പി,ഗണേഷ് കുമാര്‍,അബ്ദുല്‍ സലാം,മുസ്തഫ സുനില്‍ ബാബു,നൗഷാദ് മഞ്ഞപ്പാറ,ഷിബു പത്തനംതിട്ട,ഇസ്മായില്‍ കുറ്റ്യാടി,സജി മോന്‍,ബക്കര്‍ കേച്ചേരി,നിദാല്‍ ഷംസ് എന്നിവര്‍ നേതൃത്വം നല്‍കി.ട്രഷറര്‍ സത്താര്‍ എറണാകുളം നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top