16 October Tuesday

പ്രവാസി ചിട്ടി രജിസ‌്ട്രേഷൻ 18 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


കെഎസ‌്എഫ‌്ഇയുടെ അഭിമാനസംരംഭമായ പ്രവാസി ഓൺലൈൻ രജിസ‌്ട്രേഷൻ 18ന‌് തുടങ്ങും. സോഫ‌്റ്റ‌്‌വെയർ പ്രകാശനവും ഓൺലൈൻ രജിസ‌്ട്രേഷൻ ഉദ‌്ഘാടനവും 18ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2500 രൂപ മാസം അടവ‌ുവരുന്ന ഒരുലക്ഷം രൂപയുടെ ചിട്ടിയിലാണ‌് തുടക്കം. 10 ലക്ഷ‌മാണ‌് പരമാവധി തുക. 5000 രൂപ, 10000 രൂപ, 12500 രൂപ, 20000 രൂപ, 25000 രൂപവരെ  മാസത്തവണ വരുന്ന എട്ട‌ുതരം ചിട്ടിയാണ‌് ആദ്യഘട്ടത്തിൽ. പാസ‌്പോർട്ടും വിസയുമുള്ള 18നും 55നും ഇടയിൽ പ്രായമുള്ള ഏത‌് ഇന്ത്യൻ പൗരനും ചിട്ടിയിൽ ചേരാം. നടപടിക‌ളെല്ലാം ഓൺലൈൻ വഴിയാണ‌്. രജിസ‌്ട്രേഷനും പണം ഒടുക്കലിനും ചിട്ടി ലേലത്തിനും ഓൺലൈനിലൂടെയും മൊബൈൽ ആപ്പിലൂടെയും പങ്കെടുക്കാം. ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നത‌് വെർച്വൽ ഓഫീസ‌് വഴിയാണ‌്.

പ്രവാസി ചിട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള കെഎസ‌്എഫ‌്ഇയുടെ ആധുനിക സൗകര്യങ്ങളുള്ള ഓഫീസ‌് തിരുവനന്തപുരം കെഎസ‌്ആർടിസി ബസ‌് ടെർമിനലിന്റെ ആറാംനിലയിൽ പൂർത്തിയായിവരുന്നു. താൽപ്പര്യമുള്ളവർക്ക‌് പ്രത്യേക പെൻഷൻ പദ്ധതിയുടെയും ഭാഗമാകാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top