20 September Thursday

ലോക കേരള സഭയിൽ ഐറിഷ് മലയാളികളെ പ്രതിനിധീകരിച്ച് ക്രാന്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018
ഡബ്ലിൻ> ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ ഐറിഷ് മലയാളികളെ പ്രതിനിധീകരിച്ചു ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ അഭിലാഷ് തോമസിനെ സർക്കാർ നോമിനേറ്റ് ചെയ്തു. 
 
അയർലണ്ടിലെ പ്രവാസികളായ ഇന്ത്യക്കാരുടെ ഇടയിൽ പുരോഗമന, മതേതര, ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രാന്തി എന്ന സംഘടന ൽ സ്ഥാപിക്കപ്പെട്ടത്. രൂപം കൊണ്ടതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അയർലണ്ടിലെ പ്രവാസികളുടെ ശ്രദ്ധയാകർഷിക്കുന്ന പ്രവർത്തനം കാഴ്ചവെക്കാൻ ക്രാന്തിക്ക് സാധിച്ചു. ക്രാന്തിയുടെ പ്രഥമ സെക്രട്ടറിയായ അഭിലാഷ് കഴിഞ്ഞ പത്തുവർഷക്കാലമായി അയർലണ്ടിലെ പ്രവാസി മലയാളികൾക്കിടയിൽ കലാ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യവുമാണ്.വാട്ടർഫോർഡിൽ നിവാസി ആണ്.  അഭിലാഷിന് ലോക കേരള സഭയിൽ ഐറിഷ് മലയാളികളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങളെകുറിച്ച് സംസാരിക്കുന്നതിനും പ്രവാസ ലോകത്തെ ജീവിതാനുഭങ്ങളിൽ നിന്ന് മനസിലാക്കിയ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ഉള്ള അവസരം ലഭിക്കുമെന്ന്‍ ക്രാന്തി അറിയിച്ചു.
 
അയർലണ്ടിലെ മലയാളികൾക്ക് പ്രവാസജീവിതവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങൾ ലോക കേരള സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ താല്പര്യമുണ്ടെങ്കിൽ അവ ക്രാന്തിയുടെ ഇമെയിൽ kranthiireland@gmail.comലെക്ക് അയച്ചുതരണമെന്നു ഭാരവാഹികൾ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top