20 November Tuesday

കെ ടി കുഞ്ഞിരാമന് കോഴിക്കോട് ജില്ലാ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 10, 2018

കുവൈറ്റ് സിറ്റി > മുപ്പത്തിയാറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ ടി കുഞ്ഞിരാമന് കോഴിക്കോട് ജില്ലാ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ രൂപീകരിച്ചത് മുതല്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞിരാമന്‍ നിലവില്‍ അസോസിയേഷന്റെ രക്ഷാധികാരിയാണ്.

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ് സി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈജിത്ത് കെ സ്വാഗതം പറഞ്ഞു.

മഹിളാവേദി പ്രസിഡന്റ് സ്‌മിത രവീന്ദ്രന്‍,  അസോസിയേഷന്‍ ഭാരവാഹികളായ സിദ്ധാര്‍ത്ഥന്‍ കുരുവട്ടൂര്‍, ഹസന്‍കോയ, വാരിജാക്ഷന്‍, അനില്‍ കുമാര്‍, ജിനീഷ്, നജീബ് പി വി എന്നിവരും മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ബാലവേദി പ്രസിഡന്റ് സഞ്ജയ് ശ്രീനിവാസന്‍, രാജഗോപാലന്‍ ഇ, ഹമീദ് കേളോത്ത്, രാമകൃഷ്ണന്‍ എം, രതിദാസ്, രാകേഷ്, നജീബ്, മനോജ്, ജാവേദ് തുടങ്ങിയവരും ആശംസ അര്‍പ്പിച്ചു സംസാരിച്ചു.  തുടര്‍ന്ന് കുഞ്ഞിരാമന്‍ മറുപടി പ്രസംഗം നടത്തി.  അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ അസ്‌ലം നന്ദി രേഖപ്പെടുത്തി.



 

പ്രധാന വാർത്തകൾ
Top