26 September Wednesday

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 8, 2018

കുവൈറ്റ് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2018-2019 വര്‍ഷത്തെ ഭാരവാഹികളായി ഷൈജിത്ത് കെ (പ്രസിഡണ്ട്), അബ്ദുല്‍ നജീബ് ടി കെ (ജനറല്‍ സെക്രട്ടറി), വിനീഷ് പി വി (ട്രഷറര്‍) എന്നിവരെ  വാര്‍ഷിക എക്‌സിക്യൂട്ടീവ് യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി മജീദ് എംകെ, ശ്രീനിഷ് സി (വൈസ് പ്രസിഡന്റുമാര്‍), ജാവേദ്  ബിന്‍ ഹമീദ് (ജോയിന്റ് സെക്രെട്ടറി), അഷ്റഫ് കെ പി (ജോയിന്റ് ട്രഷറര്‍), ഷംസുദ്ധീന്‍ ടി കെ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി),ശിവദാസ് പിലാക്കാട്ട് ( വെല്‍ഫയെര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്), ഷാജി കെ വി ( ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍),സിദ്ദിഖ് കട്ടിപ്പാറ (വെബ് ആന്‍ഡ്  ഐ ടി ), ഷിജു കട്ടിപ്പാറ ( മീഡിയ ആന്‍ഡ്  പബ്ലിക് റിലേഷന്‍സ്) അനില്‍ കുമാര്‍ കെ കെ ( മെംബെര്‍ഷിപ് ആന്‍ഡ്  ഡാറ്റ  മാനെജ്‌മെന്റ്), സിദ്ദിഖ് സി പി ( സ്‌പോര്‍ട്‌സ്) എന്നിവരെയും യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. വരണാധികാരികളായ സിറാജ് എരഞ്ഞിക്കല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
 

പ്രധാന വാർത്തകൾ
Top