21 November Wednesday

കോടിയേരി ബാലകൃഷ്ണന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിലെ ചിന്ത സ്റ്റാള്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ഷാര്‍ജ > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാള്‍ സന്ദര്‍ശിച്ചു. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വലിയ ഫെസ്റ്റിവലായ ഷാര്‍ജ ഫെസ്റ്റിവലിലെ ചിന്ത  സ്റ്റാളിന് ആശംസകള്‍ നേര്‍ന്ന കോടിയേരി, പുസ്തക വില്‍പ്പനയിലൂടെ ആശയപ്രചരണം സാധ്യമാകുമെന്ന് അഭിപ്രായപ്പെട്ടു.

വിപ്ലവ നായിക പി കെ മേദിനി, സി ദിവാകരന്‍, പി വി കെ പനയാല്‍,  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങി സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരും ചിന്ത സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.

മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെ വലിയ നിര തന്നെ ഇത്തവണ ചിന്ത ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ എം എസ് കൃതികള്‍, എ കെ ജിയുടെ എന്റെ ജീവിതം, നായനാര്‍ ആല്‍ബം, ഭരണകൂടവും വിപ്ലവവും, മലബാര്‍ കലാപം, അര്‍ദ്ധനാരി, മാര്‍ക്‌സും മാര്‍പാപ്പയും, വിശ്വോത്തര ക്ലാസിക് നോവലുകള്‍, കുട്ടികള്‍ക്കായി ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ തുടങ്ങിയവയും ഇത്തവണ ചിന്തയുടെ പ്രത്യേകതയാണ്.

നവംബര്‍ 11 ന് അവസാനിക്കുന്ന മേളയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ചിന്ത പബ്ലിഷേഴ്‌സ്. ഷാര്‍ജയിലെ 'മാസു'മായി സഹകരിച്ചാണ് ചിന്ത എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. ഹാള്‍ നമ്പര്‍ 7, ZC: 12 ലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാള്‍.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top