24 September Monday

'കൊച്ചി മെട്രോ' ഹ്രസ്വ ചലച്ചിത്രമേളക്ക് 22 ന് തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Sunday Dec 17, 2017

മനാമ  > 'കൊച്ചി മെട്രോ' ഹ്രസ്വ ചലച്ചിത്രമേള ഈ മാസം 22, 23 തിയതികളില്‍ അദ്‌ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22ന് കാലത്ത് ഒമ്പതു മണിക്ക് ഫെസ്റ്റിവല്‍ ആരംഭിക്കും. 12.45വരെ നീളുന്ന പ്രദര്‍ശനത്തിന് ശേഷം ചോദ്യോത്തര സെഷന്‍ നടക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറത്തിന് ശേഷം വീണ്ടും പ്രദര്‍ശനം നടക്കും. വൈകീട്ട് 'എന്താണ് സിനിമ' എന്ന വിഷയത്തില്‍ പ്രമുഖ നടന്‍ രവീന്ദ്രന്‍ സംസാരിക്കും. ഏഴുമണിക്ക് 'കൊച്ചി മേട്രോ' ബഹ്‌റൈന്‍ ചലച്ചിത്രോത്സവത്തിെന്റ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങും ലോഗോ റിലീസിങ്ങും നടക്കും.

തുടര്‍ന്നുള്ള പരിപാടികള്‍ രാത്രി 10.30 വരെ നീളും. 23ന് വൈകീട്ട് 5.30 മുതല്‍ പ്രവാസം പ്രമേയമായി വരുന്ന ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക. അതിന് ശേഷം ചോദ്യോത്തര വേളയുമുണ്ടാകും. പരിപാടിയില്‍ 300ഓളം പേര്‍ പെങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ നടന്‍ രവീന്ദ്രന്‍ പറഞ്ഞു. ഹ്രസ്വ ചലച്ചിത്ര രംഗത്തെ കൂടുതലയായി പരിചയപ്പെടുത്തുകയും ഈ രംഗത്തുള്ള മികവ് വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ സ്വപ്നമുള്ളവര്‍ക്ക് ഈ മേഖലയെക്കുറിച്ച് മെച്ചപ്പെട്ട അവബോധമുണ്ടാക്കാനുതകുന്ന സെഷനുകളാണ് ഫെസ്റ്റിവലില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നടന്‍ മോഹന്‍ലാല്‍ ആണ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍. മേളയില്‍ മൊത്തം 50ഓളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വാര്‍ത്താസമ്മേളനത്തില്‍ രജിത്ത് നായര്‍, പ്രകാശ്, തഖി, ശിവദാസ്, ജ്യോതി മേനോന്‍ തുടങ്ങിയവരും സംബന്ധിച്ചു.

 

പ്രധാന വാർത്തകൾ
Top