Top
21
Saturday, October 2017
About UsE-Paper

ആദര്‍ശം മനുഷ്യന്റെ ജീവവായു: ഡോ. ജമാലുദ്ധീന്‍ ഫാറൂഖി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി> വിശ്വാസമാണ് ആദര്‍ശത്തിന്റെ ശക്തിയെന്നും അതില്ലാത്ത ജീവിതം ആടിയുലയുന്ന കപ്പല്‍ പോലെയായിരിക്കുമെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും കേരള ഇംഇയ്യത്തുല്‍ ഉലമ (കെജെയു) അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡോ. ജമാലുദ്ധീന്‍ ഫാറൂഖി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചലനം ത്രൈമാസ ക്യംപയിന്റെ ഭാഗമായി ആദര്‍ശവും സംസ്‌കാരവും എന്ന വിഷയത്തില്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് വി എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ജോയിന്റ് സെക്രട്ടറി എന്‍ ജി അന്‍വര്‍ സാദത്ത്, മൗലവി അബ്ദുല്ല കാരക്കുന്ന്, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റുമാരായ സിദ്ധീഖ് മദനി, അബ്ദുറഹിമാന്‍ അടക്കാനി എന്നിവര്‍ പങ്കെടുത്തു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!