Top
18
Monday, December 2017
About UsE-Paper

ലോക കേരളസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്‌മയിലെ അഞ്ചു പേര്‍

Monday Dec 4, 2017
എബി പൊയ്‌ക്കാട്ടില്‍

മെല്‍ബണ്‍ > കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയില്‍  മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്‌മയിലെ അഞ്ചു പേര്‍ പങ്കെടുക്കുന്നു. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി , ദിലീപ് രാജേന്ദ്രന്‍ ,പ്രതീഷ് മാര്‍ട്ടിന്‍ , ഹയാസ് വെളിയംകോട് ,സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടായ്മ കമ്മിറ്റി അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.