22 November Thursday

കേരള നിര്‍മ്മിതി സമ്മേളനം നവംബര്‍ 9 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

 

കുവൈറ്റ് >  ലോക കേരള സഭാംഗങ്ങളുടെയും നോര്‍ക്കയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന നവകേരള നിര്‍മ്മിതിക്കായുള്ള ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എല്‍കെഎസ്  ഭാരവാഹികള്‍ അറിയിച്ചു. നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ കുവൈറ്റ് മലയാളി സമൂഹവുമായി പങ്കുവെക്കുവാനായി നവംബര്‍ 9 ന് സമ്മേളനം സംഘടിപ്പിക്കുന്നു.

അബ്ബാസിയായിലുളള യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് 5.30 നാണ് സമ്മേളനം ആരംഭിക്കുന്നത്. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം പത്മശ്രീ ഡോ. രവി പിള്ള പങ്കെടുക്കുന്ന സമ്മേളനത്തില്‍ കുവൈറ്റില്‍ നിന്നു സമാഹരിച്ച തുകയും ലിസ്റ്റും (Chief Minister's Distress Relief Fund) അദ്ദേഹം ഏറ്റുവാങ്ങും.

മഹാദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ നവകേരളമാക്കി തീര്‍ക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് ഒക്ടോബര്‍ മൂന്നാം വാരം വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെയും ഗവ. സെക്രട്ടറിയുടെയും കുവൈറ്റ് സന്ദര്‍ശനം കേന്ദ്ര ഗവണ്‍മെന്റ്‌ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സമ്മേളനം അനിവാര്യമായി തീര്‍ന്നത്.

മലയാളികളോടൊപ്പം സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും  തൊഴിലാളികളും നവകേരള നിര്‍മ്മിതിക്കായുള്ള സംഭാവനകളും  സാലറി ചലഞ്ചിനും ക്രൗഡ് ഫണ്ടിംഗിനും ധാരണകളില്‍ പങ്കാളികളായിട്ടുണ്ട്.

ഈ ദൗത്യത്തിന്റെ വിജയത്തിനായി കുവൈറ്റ് മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും  വ്യക്തികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, നമ്പര്‍: 69305747, 972 55101, 66059867, 97579814, 51111 541, 97894964, 66656642.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top