20 November Tuesday

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

റിയാദ് > പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന കേളി അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌ക്കാരം റിയാദില്‍ വിതരണം ചെയ്തു. റിയാദില്‍ പഠിക്കുന്ന പുരസ്‌കാരത്തിന് അര്‍ഹരായ രണ്ട് കുട്ടികള്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്. 

ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കേളി റൗദ ഏരിയ പ്രസിഡന്റ് ഷാജഹാന്‍ പാടത്തിന്റെയും കേളി കുടുംബ വേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്റെയും മകളായ സപ്നമോള്‍ ഷാജഹാന്‍, മലാസ് ഏരിയയിലെ കേളി അംഗമായ അനസിന്റെ മകളായ ആമിന ജുമാന അനസ് എന്നീ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം കേളി കലാ സാംസ്‌കാരിക വേദിയുടെ 9ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ വച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പുരസ്‌കാരം സമ്മാനിച്ചത്.

ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.  കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌ക്കാരത്തിന് അര്‍ഹരായ കേരളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പുരസ്‌ക്കാരം നാട്ടില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top