24 September Monday

കേളി ചികിത്സാ സഹായം നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2017

റിയാദ് > അസുഖബാധിതനായി നാട്ടിലേക്ക് തിരിച്ചുപോയ മുന്‍ കേളി അംഗം കോഴിക്കോട് മടവൂര്‍ സ്വദേശി ചന്ദ്രന് കേളി ന്യൂസനയ്യ ഏരിയ കമ്മിറ്റി ചികിത്സാ സഹായം നല്‍കി. കേളി ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യുണിറ്റ് അംഗമായിരുന്ന ചന്ദ്രന്‍ പലവിധ അസുഖങ്ങളാല്‍ ഏറെ പ്രയാസമനുഭവിക്കുകയായിരുന്നു. ചന്ദ്രന്റെ ഭാര്യയും ഏറെ നാളായി ചികിത്സയിലാണ്.

ഡിവൈഎഫ്‌ഐ ജില്ലാ ജോയന്റ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ വികെ കിരണ്‍രാജ് ചന്ദ്രന്റെ വീട്ടിലെത്തി കേളിയുടെ ചികിത്സാ സഹായം കൈമാറി. ചടങ്ങില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും വാര്‍ഡ് മെമ്പറുമായ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.  ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയന്റ്  സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി ഷിബിന്‍ലാല്‍, കേളി ജോയന്റ് സെക്രട്ടറിമാരായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം മുന്‍ കേളി അംഗങ്ങളായ ജയരാജന്‍, ഗോപി, ഹസ്സന്‍ കോയ എന്നിവരുംം നിരവധി പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top