20 September Thursday

പ്രിയേഷ്‌കുമാറിന് കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 28, 2017

ഷൗക്കത്ത് നിലമ്പുര്‍ പ്രിയേഷ്‌കുമാറിന് കേളിയുടെ ഉപഹാരം സമ്മാനിക്കുന്നു

റിയാദ് > പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കേന്ദ്ര കമ്മിറ്റി അംഗവും അത്തിക്ക ഏരിയ സെക്രട്ടറിയുമായിരുന്ന കണ്ണുര്‍ സ്വദേശി പ്രിയേഷ്‌കുമാറിന് കേളി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് ബാബു അധ്യക്ഷനെ ക്ഷണിച്ചു കൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശ്ശേരി അധ്യക്ഷനായി.  സെക്രട്ടറി  ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞു വള്ളികുന്നം, ഗീവര്‍ഗ്ഗീസ്, കുഞ്ഞിരാമന്‍ മയ്യില്‍, കെ പി എം സാദിഖ്, സതീഷ്‌കുമാര്‍, കേളി ജോയന്റ് സെക്രട്ടറി  ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അത്തിക്ക ഏരിയ ആക്ടിംഗ് സെക്രട്ടറി മുരളി, അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ നാരായണന്‍, ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ പ്രകാശന്‍ പയ്യന്നൂര്‍, ദവാദ്മി ഏരിയ പ്രസിഡന്റ് അനില്‍ ഫിലിപ്പ്, ഏരിയ കമ്മിറ്റി അംഗം സുലൈമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേളിയുടെ ഉപഹാരം സെക്രട്ടറി  ഷൗക്കത്ത് നിലമ്പുരും, അത്തിക്ക ഏരിയയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി മുരളിയും, ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം ആക്ടിംഗ് കണ്‍വീനര്‍ നാരായണനും, ദവാദ്മി ഏരിയയുടെ ഉപഹാരം പ്രസിഡന്റ് അനില്‍ ഫിലിപ്പും പ്രിയേഷ്‌കുമാറിന്   നല്‍കി. യാത്രയയപ്പിന് പ്രിയേഷ്‌കുമാര്‍ നന്ദി രേഖപ്പെടുത്തി.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top