Top
25
Monday, September 2017
About UsE-Paper

കേളി ഓണം-ഈദ് സംഗമം

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

അല്‍ഖര്‍ജ് > കേളി കലാസാംസ്‌ക്കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഓണം- ഈദ് സംഗമം സംഘടിപ്പിച്ചു.

ലീനാ ഹനീഫയുടെ നൃത്തം, ഇര്‍ഫാന്‍ സിയാദ്, ബസ്മ ഷാജി എന്നിവര്‍ അവതരിപ്പിച്ച സംഘനൃത്തം, ഹരീക്കിലെ കേളി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിര, നാടന്‍പാട്ട്, ഏരിയാ കമ്മിറ്റി അവതരിപ്പിച്ച ഒപ്പന, നാടന്‍പാട്ട്, 'പുതുലോകം ഇവിടെ പുലരുമ്പോള്‍ ' എന്ന ഏകാങ്കനാടകവും പരിപാടിക്ക് മിഴിവേകി.

കേന്ദ്ര കമ്മിറ്റിയംഗം പ്രിയേഷിന്റെ നേതൃത്വത്തില്‍ സതീഷ് കുമാര്‍ കേളി അവതരണ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നല്‍കി അവതരിപ്പിച്ചു. കലാപരിപാടികള്‍ക്ക് ഷാബി അബ്ദുള്‍ സലാം, ബാലു വേങ്ങേരി ,ജസ്‌ന സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

സാംസ്‌ക്കാരിക സമ്മേളനം കേളി സാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍  ടിആര്‍ സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ഗോപാലന്‍ അധ്യക്ഷത വഹിച്ചു, ഏരിയാ ആക്ടിംഗ് സെക്രട്ടറി രാജന്‍ പള്ളിത്തടം സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, വൈസ് പ്രസിഡന്റ് മഹറൂഫ് പൊന്ന്യം, മുഖ്യ രക്ഷാധികാരി ദസ്തകീര്‍ , രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതില്‍, കുഞ്ഞിരാമന്‍ മയ്യില്‍, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ അഷ്‌റഫ് മൗലവി,യൂസഫ് ഫൈസി, അല്‍ദോസരി ആശുപത്രിയിലെ ഡോ. അബ്ദുള്‍ നാസര്‍, കേളി ഏരിയാ കണ്‍വീനര്‍ ജോസഫ് ഷാജി എന്നിവര്‍ ആശംസകള്‍ പറഞ്ഞു ,സാംസ്‌ക്കാരിക സമിതി ചെയര്‍മാനും സംഘാടക സമിതി കണ്‍വീനറുമായ സിയാദ് മണ്ണഞ്ചേരി നന്ദി പറഞ്ഞു.