Top
20
Monday, November 2017
About UsE-Paper

രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിട; നാരായണന്‍ ബേബി നാട്ടിലേക്ക് മടങ്ങുന്നു

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

റിയാദ്> രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന നാരായണന്‍ ബേബിക്ക് കേളി ന്യൂസനയ്യ ഏരിയ 'എ' ഘടകം രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം തിക്കുറിശ്ശി സ്വദേശിയായ നാരായണന്‍ ബേബി കഴിഞ്ഞ 24 വര്‍ഷമായി റിയാദിലുണ്ട്. സൗദിയില്‍ വരുന്നതിന് മുന്‍പ് 3 വര്‍ഷത്തോളം ഇറാഖിലും അബുദാബിയിലുമായി  ജോലി ചെയ്തിട്ടുണ്ട്. കൊച്ചിന്‍ റിഫൈനറിയിലും  മുംബൈ ബിര്‍ള സെലിത് കമ്പനിയിലും ജോലി ചെയ്തിട്ടുള്ള നാരായണന്‍ ബേബി ആ കാലയളവില്‍ ട്രേഡ് യുണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ന്യൂസനയ്യയിലെ ഗാല്‍വന്‍കൊ കമ്പനിയില്‍ സുപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.  ന്യൂസനയ്യ മേഖലയില്‍ കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നേതൃത്വപരമായ പങ്ക് വഹിച്ച നാരായണന്‍ ബേബി ഗ്യാസ് ബക്കാല യുണിറ്റ് സെക്രട്ടറി, ന്യൂസനയ്യ ഏരിയ സെക്രട്ടറി, ഏരിയ ട്രഷറര്‍, കേന്ദ്ര കമ്മിറ്റി അംഗം ന്യൂസനയ്യ 'എ' ഘടകം രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള കേളിയുടെ ഏക അംഗമാണ് നാരായണന്‍ ബേബി.

ഏരിയ ട്രഷറര്‍ ജോര്‍ജ്ജ് വര്‍ഗീസ് അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് ചടങ്ങില്‍ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം ആശംസിച്ചു. കേളി ന്യൂസനയ്യ ഏരിയ ആക്ടിംഗ് പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, കേളി പ്രസിഡന്റ് ദയാനന്ദന്‍, സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കുഞ്ഞിരാമന്‍ മയ്യില്‍, കെപിഎം സാദിഖ്, സതീഷ്‌കുമാര്‍, കേളി ജോയന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോയന്റ് ട്രഷറര്‍ വര്‍ഗീസ് കെ,  വൈസ് പ്രസിഡന്റുമാരായ മെഹ്‌റുഫ് പൊന്ന്യം, സുധാകരന്‍ കല്ല്യാശ്ശേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ മനോഹരന്‍ നെല്ലിക്കല്‍, നാരായണന്‍ കയ്യൂര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചെല്ലപ്പന്‍, ഫൈസല്‍ മടവുര്‍, കൃഷ്ണകുമാര്‍, മഹേഷ് കൊടിയത്ത്, സുരേഷ് ബാബു, ലിഥിന്‍ദാസ്, തോമസ് ജോയ്,  ഏരിയ കമ്മിറ്റി അംഗങ്ങളായ മോഹനന്‍, ബേബിക്കുട്ടി, രാജു നീലകണ്‍ഠന്‍, യുണിറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഏരിയ രക്ഷാധികാരി കമ്മിറ്റി 'എ' ഘടകത്തിന്റെ ഉപഹാരം കണ്‍വീനര്‍ മനോഹരനും, ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും, ഗാസ് ബക്കാല യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി മഹേഷ് കൊടിയത്തും നാരായണന്‍ ബേബിക്ക് നല്‍കി. യാത്രയയപ്പിന് നരായണന്‍ ബേബി നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍ വിവിധ യുണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.