22 September Saturday

കേളി കുടുംബവേദി മര്‍ഗ്ഗബില്‍ യുണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

റിയാദ് > കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗം ബത്ത ഏരിയയിലെ മര്‍ഗ്ഗബില്‍ യുണിറ്റ് രൂപീകരിച്ചു. കേളി ബത്ത ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് മര്‍ഗ്ഗബ് യുണിറ്റ് രൂപീകരിച്ചത്. കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍ സ്വാഗതം പറഞ്ഞ രൂപീകരണ യോഗം സെക്രട്ടറി റഷീദ് മേലേതില്‍ യുണിറ്റ് ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍  അധ്യക്ഷത വഹിച്ചു.  കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, ബി പി രാജീവന്‍, കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ജോയന്റ് സെക്രട്ടറി സന്ധ്യപുഷ്പരാജ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രിയ വിനോദ്, ഷൈനി അനില്‍, സീബ അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു.

സജീന സിജിന്‍ (പ്രസിഡന്റ്), നസീമ ഷംസീര്‍ (വൈസ് പ്രസിഡന്റ്), പ്രിയ വിനോദ് (സെക്രട്ടറി), ജിജിത രജീഷ് (ജോയന്റ് സെക്രട്ടറി), ഷൈനി അനില്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 11 അംഗ നിര്‍വ്വാഹക സമിതിയെയും യോഗം തെരഞ്ഞെടുത്തു.



 

പ്രധാന വാർത്തകൾ
Top