14 November Wednesday

കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2017

റിയാദ് > ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി രാമകൃഷ്ണന് കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ പവ്വര്‍ഹൗസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. 

കേളി ന്യൂസനയ്യ ഏരിയ പവ്വര്‍ഹൗസ് യുണിറ്റ് ജോയിന്റ് സെക്രട്ടറിയും, യുണിറ്റ് സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനറുമായിരുന്നു രാമകൃഷ്ണന്‍. ന്യൂസനയ്യയിലെ സൗദി കാര്‍പ്പറ്റ് കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. 

പവ്വര്‍ഹൗസ് യുണിറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യുണിറ്റ് പ്രസിഡന്റ സിജെ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു നീലകണ്‍ഠന്‍ സ്വാഗതം പറഞ്ഞു. കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കയ്യുര്‍, ഏരിയ ആക്ടിംഗ് സെക്രട്ടറി മോഹനന്‍, പ്രസിഡന്റ പുരുഷോത്തമന്‍, ട്രഷറര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോബ് കുമ്പളങ്ങി, മനോഹരന്‍, ഫൈസല്‍ മടവുര്‍, മഹേഷ് കൊടിയത്ത് അബ്ബാസ്, കരുണാകരന്‍, ബേബിക്കുട്ടി, രക്ഷാധികാരി കമ്മിറ്റി അംഗം ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി രാജു നീലകണ്‍ഠന്‍ രാമകൃഷ്ണന് കൈമാറി. യുണിറ്റ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത പരിപാടിയില്‍ രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top