18 November Sunday

കെ എസ് മാത്യുവിന് കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

നാരായണന്‍ കയ്യൂര്‍ കെ എസ് മാത്യുവിന് ഉപഹാരം സമ്മാനിക്കുന്നു

റിയാദ് >  ഇരുപത്തിയാറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട റാന്നി പെരുമ്പട്ടി സ്വദേശി കെ എസ് മാത്യുവിന് കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കേളി ന്യൂസനയ്യ ഏരിയ പവ്വര്‍ ഹൗസ് യുണിറ്റ് അംഗവും ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്നു. 19ാം വയസ്സില്‍ കേരളം വിട്ട് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷങ്ങളായി ന്യൂസനയ്യയിലെ സൗദി കാര്‍പ്പറ്റ് കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കേളിയുടെ പൊതുപരിപാടികളില്‍ സജീവമായി വളണ്ടിയര്‍ സേവനം അനുഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു കെഎസ് മാത്യൂ. പവ്വര്‍ ഹൗസ് യൂണിറ്റ് പ്രസിഡന്റ്, ജോ: സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

പവ്വര്‍ ഹൗസ് യുണിറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി എ ഘടകം കണ്‍വീനര്‍ നാരായണന്‍ കയ്യുര്‍ അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി രാജു നീലകണ്‍ഠന്‍ സ്വാഗതം പറഞ്ഞു. കേളി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ സുരേഷ് കണ്ണപുരം, ആക്ടിങ് പ്രസിഡന്റ  മുരളീധരന്‍, ട്രഷറര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, രക്ഷാധികാരി കമ്മിറ്റി ബി ഘടകം കണ്‍വീനര്‍ മനോഹരന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ലത്തീഫ്, ബേബിക്കുട്ടി, ഷാജി, താജുദ്ദീന്‍, അബ്ബാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നിസാര്‍, കരുണാകരന്‍, യുണിറ്റി പ്രസിഡന്റ  സിജെ ജോര്‍ജ്ജ്, ലത്തീഫ്, ഹംസ, മനോജ്, ഗഫൂര്‍, സുവി, സുജു, അഫ്‌സല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ നാരായണന്‍ കയ്യൂരും, യുണിറ്റിനുവേണ്ടി സെക്രട്ടറി രാജു നീലകണ്‍ഠനും കെഎസ് മാത്യുവിന് ഉപഹാരം സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് കെ എസ് മാത്യു നന്ദി പറഞ്ഞു.



 

പ്രധാന വാർത്തകൾ
Top