22 September Saturday

കേളി ഇഎംഎസ് - എകെജി അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 30, 2018

റഷീദ് മേലേതില്‍ അനുസ്‌മരണ പ്രഭാഷണം നടത്തുന്നു

റിയാദ് > കേളി കലാസാംസ്‌കാരികവേദി ഇഎംഎസ് - എകെജി അനുസ്‌മരണം സംഘടിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ ഉള്‍പ്പെടുത്തി നാലു മേഖലകളിലായാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഫാസിസ്റ്റ് സമീപനങ്ങളും വര്‍ഗ്ഗീയതയും അഴിമതിയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളില്‍ പങ്കുചേരണമെന്ന് പ്രവാസി മലയാളികളോടും അവരുടെ കുടുബങ്ങളോടും റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഎംഎസ് എകെജി അനുസ്മരണ പരിപാടികളില്‍ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 

ന്യൂസനയ്യ അസീസ്സിയ സനയ്യ അര്‍ബയീന്‍ മേഖലയില്‍ നടന്ന പരിപാടിയില്‍ ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷനായി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്ത്തക്കീര്‍ മുഖ്യ പ്രഭാഷണം നടത്തി. സനയ്യ അര്‍ബയീന്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ശ്രീകുമാര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

അത്തിക്ക ബദിയ മുസാഹ്മിയ മേഖലയില്‍ നടന്ന പരിപാടിയില്‍  അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ രവി പിവി അധ്യക്ഷനായി.  ബദിയ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അലി കെവി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബിപി രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.

ബത്ത മലാസ് ഉമ്മുല്‍ഹമാം മേഖലയില്‍ നടന്ന പരിപാടിയില്‍ ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റി  കണ്‍വീനര്‍ ശിവദാസന്‍ അധ്യക്ഷനായി. ഉമ്മുല്‍ഹമാം ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഷാജു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം റഷീദ് മേലേതില്‍ മുഖ്യ പ്രഭാഷണം നടത്തി.

കുടുംബവേദിയുമായി സംയുക്തമായി സുലൈ, റൗദ, നസ്സീം മേഖലയില്‍  നടന്ന പരിപാടിയില്‍ നസ്സീം ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര അധ്യക്ഷനായി, സുലൈ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കേളി കുടുംബവേദി പ്രവര്‍ത്തകര്‍, അതാതു മേഖലകളിലെ കേളി യുണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top