19 October Friday

പ്രവാസി ജീവകാരുണ്യ രംഗത്തുനിന്നും കേളീ കണ്‍വീനര്‍ ബാബുരാജ് വിടവാങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ ബാബുരാജിന് കേളിയുടെ ഉപഹാരം കൈമാറുന്നു

റിയാദ്> പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍ ഇരുപത്തിയേഴ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട ബാബുരാജ് റിയാദിലെ അല്‍റബിയ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. റിയാദിലെ ശുമേഷി ആശുപത്രിയിലും ബാബുരാജ് ജോലി ചെയ്തിട്ടുണ്ട്. കേളി ബത്ത ഏരിയ ശുമേഷി യുണിറ്റ് അംഗമായിരുന്നു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേതൃത്വം നല്‍കിയിരുന്ന ബാബുരാജ് മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സ്വദേശിയാണ്.

 ഇന്ത്യന്‍ എംബസ്സിയുടെ അംഗീകൃത കമ്മ്യൂണിറ്റി വളണ്ടിയറായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ എന്ന നിലയില്‍ ജീവകാരുണ്യ രംഗത്തെ സജീവവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ എംബസ്സിയുടെയും റിയാദിലെ ഇതര പ്രവാസി സംഘടനകളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.  സൗദിയിലെ നിതാഖത്ത് കാലയളവിലും പൊതുമാപ്പ് പ്രഖ്യാപിച്ച അവസരങ്ങളിലും പ്രവാസികള്‍ക്കിടയില്‍ കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ എന്ന നിലയില്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.

 തന്റെ ജോലിസമയം കഴിഞ്ഞുള്ള മുഴുവന്‍ സമയവും കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാബുരാജിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണെന്ന് കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാബുരാജിനു നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു ദസ്തക്കീര്‍.

യാത്രയയപ്പ് യോഗത്തില്‍ കേളി വൈസ് പ്രസിഡന്റ് മെഹറൂഫ് പൊന്ന്യം  അധ്യക്ഷനായി. കേളി  സെക്രട്ടറി  ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞു വള്ളികും, കുഞ്ഞിരാമന്‍ മയ്യില്‍, കെപിഎം സാദിഖ്, സതീഷ്‌കുമാര്‍, കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശ്ശേരി, ജോ: സെക്രട്ടറി  ഷമീര്‍ കുന്നുമ്മല്‍, ജോ: ട്രഷറര്‍ വര്‍ഗ്ഗീസ്, ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അറക്കല്‍, ശിവദാസന്‍, ബത്ത ഏരിയ ട്രഷറര്‍ സിടി പ്രകാശന്‍, ശുമേഷി യുണിറ്റ് സെക്രട്ടറി സലിം, കേന്ദ്ര ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ കിഷോര്‍ഇനിസ്സാം, എന്നിവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേളിയുടെ ഉപഹാരം സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും, ബ ത്ത ഏരിയയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരനും, ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം അനില്‍ അറക്കലും, ശുമേഷി യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സലിമും ബാബുരാജിന് നല്‍കി. യാത്ര അയപ്പിന് ബാബുരാജ് നന്ദി
രേഖപ്പടുത്തി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top