19 November Monday

കേളി ഉമ്മല്‍ ഹമാം ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

മുഹമ്മദ്കുഞ്ഞ് വള്ളികുന്നം സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ് > കേളി കലാ സാംസ്‌കാരികവേദി ഉമ്മല്‍ഹമാം ഏരിയ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'കേരളം പിന്നിട്ട വഴികള്‍'എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം മുഹമ്മദ്കുഞ്ഞ് വള്ളികുന്നം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ പ്രദീപ്‌രാജ് മോഡറേറ്ററായിരുന്നു. ഏരിയ ജോയന്റ് സെക്രട്ടറി അജയകുമാര്‍ വിഷയം അവതരിപ്പിച്ചു.  ഏരിയ സെക്രട്ടറി രവീന്ദ്രന്‍ പട്ടുവം സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യുണിറ്റുകളിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം കെപിഎം സാദിഖ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടിആര്‍ സുബ്രഹ്മണ്യന്‍, പ്രിയേഷ്‌കുമാര്‍, ഓപി മുരളി, രവീന്ദ്രന്‍ പട്ടുവം, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ചന്തുചൂഡന്‍ എന്നിവര്‍ സംസാരിച്ചു.

സെമിനാറിനോടനുബന്ധിച്ച്  കുരുതി നിലങ്ങള്‍ എന്ന സമകാലീന രാഷ്ട്രീയ പ്രാധാന്യമുള്ള ഹൃസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top