26 September Wednesday

ഷാജഹാന് കേളി കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 21, 2017

കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍ ഷാജഹാന് ഉപഹാരം സമ്മാനിക്കുന്നു.

റിയാദ് > ഇരുപത്തിയൊന്നു വര്‍ഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്ത ഏരിയ കമ്മിറ്റി അംഗവും  രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന ഷാജഹാന് ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

തൃശ്ശുര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിയായ ഷാജഹാന്‍  കേളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടല്‍ നടത്തിയിരുന്നു.

ബത്ത ഷാര റെയില്‍ യുണിറ്റ്  സെക്രട്ടറി തങ്കച്ചന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച യാത്രയയപ്പ് ചടങ്ങില്‍ ഏരിയ പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതം പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശ്ശേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ ശിവദാസന്‍, അനില്‍ അറക്കല്‍, ട്രഷറര്‍ സിടി പ്രകാശന്‍, വൈസ് പ്രസിഡന്റ് കെപി കൃഷ്ണന്‍, ജോയന്റ് സെക്രട്ടറി രാമകൃഷ്ണന്‍, കേളി സൈബര്‍വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളുര്‍, യുണിറ്റ് സെക്രട്ടറിമാരായ സാജിദ്, സലിം, രാജേഷ് ചാലിയാര്‍, ബാബു കെപി, ബത്ത യുണിറ്റ് പ്രസിഡന്റ് രജീഷ് പിണറായി, ഉമ്മര്‍, ഷെരീഫ് കോട്ടക്കല്‍, രാജേഷ് കാടപ്പടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ബത്ത ഏരിയയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താറും, ബത്ത ബി യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി സാജിദും, മര്‍ഗ്ഗബ് യുണിറ്റിന്റെ ഉപഹാരം രാമകൃഷ്ണനും ഷാജഹാന് സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് ഷാജഹാന്‍ നന്ദി പറഞ്ഞു.





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top