14 December Friday

കേഫാക് അന്തര്‍ ജില്ലാ പോരാട്ടങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

കുവൈറ്റ് സിറ്റി  > കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വര്‍ണ്ണാഭമായ  തുടക്കം . മിശ്രിഫിലെ യൂത്ത് ആന്‍ഡ്  പബ്ലിക് സ്‌പോര്‍ട്‌സ്  സ്റ്റേഡിയത്തില്‍ നടന്ന  മത്സരങ്ങള്‍  കുവൈത്ത് മുന്‍ ദേശീയഫുട്‌ബോള്‍ താരം ഫഹദ് അല്‍ദൗസരി കിക്കോഫ് ചെയ്തു . മുന്‍ പ്രസ്സ് അക്കാദമി പ്രസിഡന്റ് എന്‍ .പി രാജേന്ദ്രന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു . ഗാലറി തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നടന്ന  ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ കെ.ഡി.എഫ്.എ  കോഴിക്കോടിനെ കഴിഞ്ഞവര്‍ഷത്തെ റന്നര്‍ അപ്പായ  തിരുവനന്തപുരം ഒരു ഗോളിന്  പരാജയപ്പെടുത്തി.

രണ്ടാം പകുതിയുടെ അവസാനത്തിലാണ് മനോഹരമായ ഫ്രീകിക്കിലൂടെ സെബാസ്റ്റിയന്‍ വിജയഗോള്‍ നേടിയത് . തുല്യ ശക്തികള്‍  തമ്മിലുള്ള പോരാട്ടം കണ്ട രണ്ടാം മത്സരത്തില്‍ എംഫാക്  മലപ്പുറവും കെ.ഇ.എ  കാസര്‍ഗോഡും ഓരോ ഗോളുകള്‍ നേടി സമനിലയിലായി  .മലപ്പുറത്തിന് വേണ്ടി ഡാനിഷും കാസര്‍കോടിന്  വേണ്ടി നിധീഷും ഗോളുകള്‍ നേടി . തുടര്‍ന്ന് നടന്ന  മൂന്നാം മത്സരത്തില്‍  ഇഡിഫ്ഫ  എറണാകുളവും പാലക്കാടും തമ്മില്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. എറണാകുളത്തിന്  വേണ്ടി പ്രിന്‍സും പാലക്കാടിന്  വേണ്ടി സിറാജുമാണ് ഗോളുകള്‍ നേടിയത് .അവസാന മത്സരത്തില്‍ ഫോക്ക് കണ്ണൂരും ട്രാസ്‌ക്ക്  തൃശൂരും  തമ്മിലുള്ള മത്സരം  ഗോള്‍രഹിതസമനിലായി.

ഫുട്ബാളിന്റെ വശ്യ മനോഹാരിത നിറഞ്ഞുനിന്ന പഴയ കാല കളിക്കാര്‍ അണിനിരന്ന  ജില്ലാ മാസ്റ്റെര്‍ഴ്‌സ് ലീഗിലെ  ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എംഫാക്  മലപ്പുറം തിരുവനന്തപുരത്തെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി .തുടര്‍ന്ന് നടന്ന  മത്സരത്തില്‍  കെ.ഡി.എഫ്.എ  കോഴിക്കോട്  മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫോക്ക്  കണ്ണൂരിനെ കീഴ്‌പ്പെടുത്തി . മൂന്നാമത്തെ മത്സരത്തില്‍ ട്രാസ്‌ക്  തൃശൂരും  ഇഡിഫ്ഫ  എറണാകുളവും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു . 




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top