Top
18
Monday, December 2017
About UsE-Paper

കെഫാക് സോക്കര്‍ ലീഗ്: സില്‍വര്‍ സ്റ്റാര്‍സ്, യങ് ഷൂട്ടേര്‍സ്, മാക് കുവൈത്ത് ടീമുകള്‍ക്ക് ജയം

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
മാസ്റ്റേഴ്‌സ് ലീഗില്‍ സോക്കര്‍ കേരളയും മലപ്പുറം ബ്രദേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്

കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ സിക്‌സ് ഗ്രൂപ്പ് എ യിലെ മത്സരങ്ങളില്‍ സില്‍വര്‍ സ്റ്റാര്‍സ്, യങ് ഷൂട്ടേര്‍സ്, മാക്‌ കുവൈത്ത്  ടീമുകള്‍ ജയം കണ്ടപ്പോള്‍ സോക്കര്‍ കേരള ബിഗ്‌ ബോയ്സ്  എഫ് സി മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.  ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സ്പാര്‍ക്‌‌‌സ് എഫ് സിയെ സില്‍വര്‍ സ്റ്റാര്‍സ് എഫ് സി പരാജയപ്പെടുത്തി . സില്‍വര്‍സ്റ്റാര്‍സ് എഫ് സി ക്കു വേണ്ടി  രാഹുലും, ജാരിസുമാണ്  ഗോളുകള്‍ നേടിയത്.
 
രണ്ടാം മത്സരത്തില്‍ യങ് ഷൂട്ടേര്‍സ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്സിനെ  പരാജയപ്പെടുത്തി. യങ്ഷൂട്ടേര്‍സ്‌നു വേണ്ടി അനസ്, ആഷിഖ്, ഷഫീഖ്, എന്നിവര്‍  ഗോള്‍ നേടിയപ്പോള്‍ ട്രിവാന്‍ഡ്രം സ്‌ട്രൈക്കേഴ്‌‌സിന് വേണ്ടിഷൈന്‍ ഒരു ഗോള്‍ നേടി.  മൂന്നാംമത്സരത്തില്‍ സോക്കര്‍ കേരള ബിഗ്‌ബോയ്‌സ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

കരുത്തന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ  അവസാന മത്സരത്തില്‍  മാക് കുവൈത്ത് ഏകപക്ഷിയമായ ഒരു ഗോളി സി എഫ് സി സാല്‍മിയയെ പരാജയപ്പെടുത്തി. മാക് കുവൈത്തിന്വേണ്ടി അബ്ദുല്‍ ഷഹീനാണ്  ഗോള്‍ നേടിയത്. മാസ്റ്റേഴ്‌സ് ലീഗില്‍ സില്‍വര്‍സ്റ്റാര്‍സ് എഫ്‌സി  അല്‍ശബാബ് എഫ്‌സി (3-1 )  സോക്കര്‍ കേരള   മലപ്പുറംബ്രദേഴ്‌സിനെയും (1-0) പരാജയപ്പെടുത്തിയപ്പോള്‍  സിയസ്‌കോ കുവൈത്ത് കുവൈത്ത് കേരളാ സ്റ്റാര്‍സ് (1-1  ) ഫഹാഹീല്‍ ബ്രദേഴ്സ് ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് ( 0-0 ) മത്സരങ്ങള്‍ സമനിലയില്‍  അവസാനിച്ചു.

മാസ്റ്റേഴ്‌സ് ലീഗ്‌ മത്സരങ്ങളില്‍ മാന്‍ ഓഫ് ഡി മാച്ചാസായി സിദ്ദിഖ്  ( ഫഹാഹീല്‍ ബ്രദേഴ്സ് ) ബോസ്‌കോ (സോക്കര്‍ കേരള ) ജോമി ലാല്‍(സിയസ്‌കോ കുവൈത്ത് ) റോജോ(സില്‍വര്‍ സ്റ്റാര്‍സ് ) എന്നിവരെയും സോക്കര്‍ലീഗില്‍ രാഹുല്‍ (സില്‍വര്‍ സ്റ്റാര്‍സ് )അബ്ദുല്‍ സലാം (ബിഗ്ബോയ്‌സ് ) സനില്‍(സി.എഫ്.സി .സാല്‍മിയ ) അനസ് (യങ്ഷൂട്ടേര്‍സ് ) എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ന്  ഗ്രൂപ്പ് ബി യിലെ  മത്സരങ്ങള്‍ നടക്കും.