26 September Wednesday

കത്വവ സംഭവം: ബഹ്‌റൈന്‍ പ്രതിഭ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

മനാമ > കശ്‌മീരിലെ കത്വവയില്‍ ക്രൂരമായ പീഡനത്തിനരയായി കൊല ചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ മരണത്തില്‍ ബഹ്‌റൈന്‍ പ്രതിഭ മെഴുകുതിരി കൊളുത്തി രോഷവും സങ്കടവും പ്രകടിപ്പിച്ചു. പ്രതിഭ വനിത വേദിയും ബാല വേദിയും ചേര്‍ന്ന്  പരിപാടിക്ക് നേതൃത്വം നല്‍കി.

പാഠപുസ്തകത്തില്‍ നിന്നും നാം പഠിക്കുന്ന ജനാധിപത്യ മതേതര ഇന്ത്യയെ യാഥാര്‍ത്ഥ്യമാക്കാനും, പീഡനവും, ബലാത്സംഗവും, കൊലപാതകവും നിറയുന്ന രാജ്യമെന്ന പേര്    അവസാനിപ്പിക്കാന്‍ നാമിനിയും പരിഷ്‌കൃതരാണ്ടേവുണ്ടെന്ന് പ്രതിഭ ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട് പറഞ്ഞു.

ആസിഫയുടെ ഹീനമായ കൊലപാതകം പോലുള്ളവയെ  ഇല്ലാതാക്കാനുള്ള പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു. വനിത വേദി സെക്രട്ടറി ബിന്ദു റാം പ്രതിജ്ഞ ചൊല്ലി കൊടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top