13 November Tuesday

സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റും ധനസമാഹരണവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

ന്യൂജേഴ്സി > കരുണാ ചാരിറ്റീസിന്റെ 24മത് വാര്‍ഷിക ബാങ്ക്വറ്റും ധനസമാഹരണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടന്ന ബാങ്ക്വറ്റില്‍ മുഖ്യ പ്രസംഗം പ്രൊജക്ട് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ടെറി ട്രോയിസ് നടത്തി. സിഎന്‍എന്‍ എഡിറ്റോറിയല്‍ പ്രൊഡ്യൂസര്‍ സോവി ആഴാത്ത് പരിപാടിയില്‍ സംസാരിച്ചു.

ലേഖാ ശ്രീനിവാസന്റെ നേതൃത്വത്തില്‍ 1993ല്‍ തുടക്കമിട്ടതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഡെയ്സി തോമസ് വിവരിച്ചു. വാഷിംഗ്ടണ്‍ ഡി സി, വിയറ്റ്നാം, കെനിയ, ഇന്ത്യ എന്നിവടങ്ങളിലും ലേഖാ ശ്രീനിവാസന്‍ സഹോദര സംഘടനകള്‍ സ്ഥാപിച്ചതും കഴിഞ്ഞകാലങ്ങളില്‍ കരുണാ ചാരിറ്റീസ് എട്ടുലക്ഷം ഡോളര്‍ പണമായും, 5 ലക്ഷത്തില്‍പ്പരം ഡോളര്‍ സാധനങ്ങളായും വിതരണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ഡെയ്സി തോമസ് കൂട്ടിച്ചേര്‍ത്തു.

റോഷ്നി രവി ആയിരുന്നു എംസി. വൈസ് പ്രസിഡന്റ് റോസാമു താഞ്ചന്‍ സ്വാഗതം പറഞ്ഞു. സുമാ നായര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ജോഷ്വാ ജോസഫ് അമേരിക്കന്‍ ദേശീയ ഗാനവും, സുമാ നായര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

രശ്മി നായരുടെ കഥക്, സുമാ നായര്‍, റോഷിന്‍ മാമ്മന്‍ എന്നിവരുടെ ഗാനങ്ങള്‍ എന്നിവയായിരുന്നു മുഖ്യ കലാപരിപാടികള്‍. ജനറല്‍ സെക്രട്ടറി ഡോ. സ്മിതാ മനോജ് നന്ദി പറഞ്ഞു. ട്രഷറര്‍ ഡോ. ലുലു തോമസ്, മുന്‍ പ്രസിഡന്റ് ഷീല ശ്രീകുമാര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top