Top
19
Monday, February 2018
About UsE-Paper

'കല കുവൈറ്റ്' സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Sunday Jul 16, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബുഹലീഫ മേഖലയില്‍ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണാര്‍ത്ഥം സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഫര്‍വാനിയ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററിലെ വിദഗ്ദ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും പങ്കെടുത്തു. 

മെഡിക്കല്‍ക്യാമ്പ് കല കുവൈറ്റ് ജന.സെക്രടറി ജെ സജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അശോക് കുമാര്‍ അധ്യക്ഷതവഹിച്ചു.  കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോര്‍ജ്ജ്, മേഖലാ സെക്രട്ടറി  എം പി മുസ്ഫര്‍, ബദര്‍ അല്‍സമ സീനിയര്‍ ഡോക്ടറും, യൂറോളജിസ്റ്റുമായ ഡോ. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പ്രകാശ് സ്വാഗതവും കേന്ദ്രക്കമ്മറ്റിയംഗം നാസര്‍ കടലുണ്ടി നന്ദിയും രേഖപ്പെടുത്തി.

 

Related News

കൂടുതൽ വാർത്തകൾ »