Top
24
Tuesday, January 2017
About UsE-Paper

കല കുവൈറ്റ്‌ 38മത് വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 13 ന്

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 38മത് വാര്‍ഷിക പ്രതിനിധി സമ്മേളനം ജനുവരി 13ന് നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വി.വി. ദക്ഷിണാമൂർത്തി നഗറില്‍ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ‍) ആണ് സമ്മേളനം .  കഴിഞ്ഞ ഒരു പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവർത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും.
 
പുതിയ സംഘടനാ തീരുമാനങ്ങളും 2017 പ്രവർത്തന വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും. വഫ്ര മുതുല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് ഫഹഹീല്‍, അബു ഹലീഫ, അബ്ബാസിയ, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. വിവിധ മേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
 
വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനായി പി.ആർ. കിരൺ ചെയർമാനായും സാൽമിയ മേഖല സെക്രട്ടറി അരുൺ‌ കുമാർ ജനറൽ കൺ‌വീനറുമായുള്ള സ്വാഗത സംഘത്തിന്റെ കീഴിൽ വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവര്‍ത്തനങ്ങൾ നടന്നു വരുന്നു.