16 November Friday

ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് സ്വീകരണവും

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും എക്‌സൈസ്തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് സ്വീകരണവും സംഘടിപ്പിക്കുന്നു.ജൂണ്‍ 25 ന്  വൈകീട്ട് 6.30ന് അബ്ബാസിയ നോട്ടിങ്ഹാം സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സമസ്ത മേഖലകളിലും വിപ്ലവകരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളുമായി മുന്നറുകയാണ്. വിദ്യാഭ്യസം, ആരോഗ്യം, വ്യവസായം, സാമൂഹ്യക്ഷേമം, പരമ്പരാഗത വ്യവസായം, അടിസ്ഥാന സൗകര്യ വികസനം. മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളില്‍ വലിയ മുന്നേറ്റം സര്‍ക്കാര്‍ നേടിക്കഴിഞ്ഞു.

ലോകത്താകെയുള്ള മലയാളി പ്രവാസികളെ പ്രതിനിധീകരിക്കുന്ന ലോക കേരള സഭക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചും, പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായ് ബഡ്ജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയും പ്രവാസികളെ അനുഭാവപൂര്‍വം പരിഗണിക്കുന്ന സമീപനമാണ് ഈ സര്‍ക്കാരിന്റേത്.
എല്ലാ കുവൈറ്റ് പ്രവാസി മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍, ആക്ടിങ് സെക്രട്ടറി എം പി മുസ്ഫര്‍ എന്നിവര്‍ പറഞ്ഞു.

പരിപാടിയില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യത്തിനായി അബ്ബാസിയ 50292779, അബുഹലീഫ 51355822, ഫഹഹീല്‍ 65092366, സാല്‍മിയ 66736369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.






 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top