20 May Sunday

കല കുവൈറ്റ് നായനാര്‍ അനുസ്മരണം മെയ് 19ന്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

കുവൈറ്റ് സിറ്റി > കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നായനാരെ അനുസ്‌മരിച്ചു കൊണ്ട് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ് ) അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മംഗഫ് കല ഓഡിറ്റോറിയത്തിലാണ് പരിപാടി. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. 1984ല്‍ കുവൈറ്റ് സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങളാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്നു കാണുന്ന തരത്തിലുള്ള വളര്‍ച്ചയിലേക്കെത്തിച്ചത്. 2000ല്‍ കേരളത്തില്‍ കല ട്രസ്റ്റ് രൂപീകരണ സമയത്ത് നായനാര്‍ ആയിരുന്നു ട്രസ്റ്റിന്റെ പ്രഥമ ചെയര്‍മാന്‍.

വിപ്ലവ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് കല കുവൈറ്റ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ള സംഗീത പരിപാടിയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 60744207, 50336681, 66675110 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top