Top
24
Saturday, February 2018
About UsE-Paper

മഴവില്ല് 2017 സമ്മാനദാനം ഡിസംബര്‍ 16 ന്

Tuesday Dec 12, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മഴവില്ല് 2017 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം ഡിസംബര്‍ 16 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. നവംബര്‍ 10 ന് റിഗ്ഗായ് അല്‍ജവഹറ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഭാവന്‍സ് സ്‌കൂളിനാണ് മഴവില്ല് 2017 ട്രോഫി.

സീനിയര്‍ വിഭാഗത്തില്‍ നേഹ ജിജു, ജൂനിയര്‍ വിഭാഗത്തില്‍ ദിയ മറിയം ജോണ്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിശങ്കര്‍ സജിത്ത്, കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ശ്രീശിവാനി ശ്രീജിത്ത് എന്നിവരാണ് നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍.

 സീനിയര്‍ വിഭാഗത്തില്‍ നന്ദകൃഷ്ണന്‍ മുകുന്ദന്‍ രണ്ടാം സ്ഥാനവും, സ്വഛന്ദ റോയ് മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഏഞ്ചല്‍ മേരി തോമസ് രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ പുണ്യ പ്രജീഷ് രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്‌ലി മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ അക്ഷയ ശ്രീരാം രണ്ടാം സ്ഥാനവും, ജോണ്‍ ജോസി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഓരോ വിഭാഗങ്ങളിലെയും മികച്ച രചനകള്‍ക്കും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Related News

കൂടുതൽ വാർത്തകൾ »