Top
23
Tuesday, January 2018
About UsE-Paper

കല കുവൈറ്റ് ഫഹാഹീല്‍ മേഖല 'കാവ്യ സന്ധ്യ' സംഘടിപ്പിച്ചു

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി >  ഡിസംബര്‍  29 ന് നടക്കുന്ന കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി 'കാവ്യ സന്ധ്യ', പ്രവാസ കവികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു.

മംഗഫ് കല സെന്ററില്‍ വെച്ച് നടന്ന പരിപാടി കലയുടെ മുതിര്‍ന്ന അംഗവും, എഴുത്തുകാരനുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രഹീല്‍ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജോയന്റ് സെക്രട്ടറി പ്രസീത് കരുണാകരന്‍, മേഖലാ സെക്രട്ടറി ജിജോ എന്നിവര്‍ ആസംസകളര്‍പ്പിച്ച് സംസാരിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗം രജീഷ് സ്വാഗതവും കവിത അനൂപ് നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന പരിപാടിയില്‍ കുവൈറ്റിലെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. കുട്ടികളും, മുതിര്ന്നവരും അവതരിപ്പിച്ച ഹൃദ്യമായ കവിതകള്‍ പരിപാടിക്ക് മിഴിവേകി. കല കുവൈറ്റ് പ്രവര്‍ത്തകരും, സാഹിത്യകാരന്മാരും ഉള്‍പ്പടെ നൂറു കണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഫഹാഹീല്‍ മേഖലാ സമ്മേളനം ഡിസംബര്‍  29 വെള്ളിയാഴ്ച്ച, ഡേവിസ് തെക്കേക്കര നഗറില്‍ (മംഗഫ്) വെച്ച് നടക്കും.
 

Related News

കൂടുതൽ വാർത്തകൾ »