21 November Wednesday

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്: മംഗഫ് യൂണിറ്റ് ടീം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 4, 2018

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ അബ്ബാസിയ എഫ്‌ ടീമിനെ പരാജയപ്പെടുത്തി മംഗഫ് യൂണിറ്റ് ടീം തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 33 ടീമുകളാണ് പങ്കെടുത്തത്.

അബു ഹലീഫ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച ടൂർണ്ണമെന്റ് ആർട്ടെക്ക്‌ ക്രിക്കറ്റ്‌ ക്ലബ്ബ്‌ ഫൗണ്ടർ മെമ്പറും, പ്രസിഡന്റുമായ ഫിറോഷ്‌ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ്‌ ആർ.നാഗനാഥൻ അധ്യക്ഷനായ ചടങ്ങിൽ ടൂർണ്ണമെന്റ് ജനറൽ കൺവീനർ ജിതിൻ പ്രകാശ്‌ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു, നാഷണൽ കോൺട്രാക്ടിംഗ് കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജി ജോസ്, എന്നിവർ സംസാരിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി പ്രജോഷ്‌ നന്ദി പറഞ്ഞു.



മംഗഫ്‌ ടീമിലെ അഫ്സൽ അഷ്‌റഫിനെ മാൻ ഓഫ് ദ സീരീസായും, മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു. മംഗഫ്‌‌ ടീമിലെ രാഹുൽദേവാണ് മികച്ച ബോളറും, ഫൈനലിലെ താരവും. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു, പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജോ: സെക്രട്ടറി എം.പി.മുസ്‌ഫർ, വൈസ്‌ പ്രസിഡന്റ്‌ പ്രസീത്‌ കരുണാകരൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ പ്രജോഷ്‌, രവീന്ദ്രൻ പിള്ള, പ്രിൻസ്റ്റൺ, ജിതിൻ പ്രകാശ്, മൈക്കിൾ, രഹീൽ കെ.മോഹൻദാസ്‌, ജ്യോതിഷ്‌ ചെറിയാൻ, രംഗൻ, സി.കെ.നൗഷാദ്‌, ശുഭ ഷൈൻ, മാത്യു, ജിജി എന്നിവർ സമ്മാനിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top