Top
20
Monday, November 2017
About UsE-Paper

കല കുവൈറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്; ഫഹഹീല്‍ - അബ്ബാസിയ ടീമുകള്‍ക്ക് കിരീടം

Saturday Sep 30, 2017
വെബ് ഡെസ്‌ക്‌

‌കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായുള്ള ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. പ്രൊഫഷണല്‍, അഡ്വാന്‍സ്ഡ്, വനിത  എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 55 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. റിഗ്ഗായ് ബാഡ്‌മിന്റണ്‍ കോര്‍ട്ടില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് കൈരളി ടി വി മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ എം അഷ്റഫ്  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി എസ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലയുടെ കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി സ്വാഗതവും  സ്വാഗതവും ജനറല്‍ സെക്രട്ടറി ജെ സജി ആശംസയും അര്‍പ്പിച്ചു. സാല്‍മിയ മേഖല ആക്ടിങ് സെക്രട്ടറി അനില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി.

ടൂര്‍ണ്ണമെന്റിലെ പ്രൊഫഷണല്‍ വിഭാഗത്തില്‍ ഫഹാഹീല്‍ ഈസ്റ്റ് യൂണിറ്റിലെ  ലിജു ജോസഫ് ആന്റ് വൈശാഖ് ജോഷി ടീം ഒന്നാം സ്ഥാനവും, ഫഹാഹീല്‍ ഈസ്റ്റ് യൂണിറ്റിലെ തന്നെ ബാസ്റ്റിന്‍ ആന്റ്  ജിതിന്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ അബ്ബാസിയ എച്ച് യൂണിറ്റിലെ ജോസ് മാത്യു ആന്റ്  ക്രിസ് സിജോ  ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. മംഗഫ് എ യൂണിറ്റിലെ അഭിലാഷ് മന്മഥന്‍ ആന്റ് സിബി ഭാസ്‌കരന്‍ ടീമിനാണ്  രണ്ടാംസ്ഥാനം. വനിതാ വിഭാഗത്തില്‍ മംഗഫ് സെന്‍ട്രല്‍ യൂണിറ്റിലെ മഞ്ജു ആന്റ് ഷൈന ജയകുമാര്‍  ടീം ഒന്നാം സ്ഥാനവും, അബുഹലീഫ എ യൂണിറ്റിലെ ഷെറീന ആന്റ്  ഹിഷാന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍, ബാഡ്‌മിന്റണ്‍ സ്റ്റേറ്റ് പ്ലെയര്‍ അര്‍ഷാദ്, കല കുവൈറ്റ്  പ്രസിഡണ്ട്  സി എസ് സുഗതകുമാര്‍ , ജനറല്‍ സെക്രട്ടറി ജെ സജി , ട്രഷറര്‍ രമേശ് കണ്ണപുരം ,കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.