Top
23
Tuesday, January 2018
About UsE-Paper

കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം സംഘടിപ്പിച്ചു

Saturday Dec 16, 2017
വെബ് ഡെസ്‌ക്‌
കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി ബി സുരേഷ്, മേഖലാ സെക്രട്ടറി പ്രജോഷ്

കുവൈറ്റ് സിറ്റി > ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കാന്‍ മതേതര സമൂഹം ഒന്നിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആര്‍ സുദര്‍ശനന്‍ നഗറില്‍ (റെയിന്‍ബോ ഓഡിറ്റോറിയം) നടന്ന സമ്മേളനം കലയുടെ മുതിര്‍ന്ന അംഗം സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

148 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രജോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ബി സുരേഷ്, മാത്യു ഉമ്മന്‍, അമ്പിളി പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖലാ സെക്രട്ടറി മുസ്ഫര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ സജി സംഘടനാ റിപ്പോര്‍ട്ടും, കല കുവൈറ്റ് ട്രഷറര്‍ രമേഷ് കണ്ണപുരം കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ സജി, പ്രസിഡന്റ് സുഗതകുമാര്‍, മേഖല സെക്രട്ടറി മുസ്ഫര്‍ എന്നിവര്‍ മറുപടി നല്‍കി.

വരുന്ന ഒരു വര്‍ഷം അബുഹലിഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്‌സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി പി ബി സുരേഷിനേയും, മേഖല സെക്രട്ടറിയായി പ്രജോഷിനേയും തിരഞ്ഞെടുത്തു. ജനുവരി 19 ന് നടക്കുന്ന കല കുവൈറ്റിന്റെ 39 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായ് 75 പേരെ സമ്മേളനം തിരഞ്ഞെടുത്തു.

മേഖലയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികള്‍ ആരംഭിച്ചത്. കല കുവൈറ്റ് വൈസ് പ്രസിഡന്റ് നിസാര്‍, ജോയന്റ് സെക്രട്ടറി പ്രസീത് കരുണാകരന്‍, അബ്ബാസിയ മേഖലാ സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍, ഫഹഹീല്‍ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കെ എന്‍ സുരേഷ്, ശോഭ സുരേഷ്  (രജിസ്‌ട്രേഷന്‍), സുമേഷ്, രഞ്ജിത്ത്  (മിനുട്ട്‌സ്), ജോസഫ്, ഓമനക്കുട്ടന്‍, ജയന്‍.സി.സി, സന്തോഷ് (ക്രഡന്‍ഷ്യല്‍), മണിക്കുട്ടന്‍, പ്രവീഷ്, ഗഫൂര്‍(പ്രമേയം) എന്നിവരുടെ നേത്രുത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്വാഗതസംഘം വൈസ്:ചെയര്‍മാന്‍ കെ.വിനോദ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതിയ മേഖലാ സെക്രട്ടറി പ്രജോഷ് നന്ദി രേഖപ്പെടുത്തി.

 

Related News

കൂടുതൽ വാർത്തകൾ »