14 November Wednesday

അഭിമന്യുവിന്റെ കൊലപാതകം: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

കുവൈറ്റ് സിറ്റി > മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കിജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ  കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ജൂലൈ 13 ന് വൈകീട്ട് 6 മണിക്ക് അബ്ബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി . മേഖലാ കേന്ദ്രങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ബാസിയ 50292779, അബുഹലീഫ 51355822, ഫഹഹീല്‍ 65092366, സാല്‍മിയ 66736369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top