21 September Friday

എ കെ ജിയെ അപമാനിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടിയെ ജിദ്ദ നവോദയ ശക്തമായി അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 11, 2018

ജിദ്ദ > എകെജിയെ അപമാനിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടിയെ ജിദ്ദ നവോദയ ശക്തമായി അപലപിച്ചു. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കേരളത്തിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. എ കെ ജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു.

എകെജി ഈ നാടിന്റെ വികാരമാണ് ജന ഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ് പാവങ്ങളുടെ പടത്തലവനാണ്. ആ മഹത് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്. മസ്തിഷ്‌ക്കത്തില്‍ മാലിന്യം മാത്രം അടിഞ്ഞുകൂടിയ എംഎല്‍എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം. ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു.

അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത്. എ കെ ജിയെയും അദ്ധേഹത്തിന്റെ പത്‌നിയും തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവുമായ സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്. തൃത്താല എം എല്‍ എ യുടെ ഈ വിവരകേടിനെതിരെ, വൃത്തികെട്ട നിലപാടിനെതിരെ ജിദ്ദ നവോദയയും നവോദയ യുവജന വേദിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.


 

പ്രധാന വാർത്തകൾ
Top