25 April Wednesday

അബ്‌ദുറഹ്മാന്‍ വണ്ടൂരിനും ജാസ്‌‌മിന്‍ റഹ്മാനും ജിദ്ദ നവോദയ യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ജിദ്ദ  > മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അബ്‌ദുല്‍ റഹ്മാന്‍ വണ്ടൂരിനും ഭാര്യ ജാസ്‌‌മിന്‍ റഹ്മാനും ജിദ്ദ നവോദയ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.  ജിദ്ദ നവോദയയുടെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ജിദ്ദയിലെ മലയാളി സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖര്‍ പങ്കെടുത്തു.

ജിദ്ദ നവോദയയുടെ മുന്‍ ജനറല്‍ സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കൈരളി ചാനലിന്റെ ജിദ്ദ റിപ്പോര്‍ട്ടര്‍, കൈരളി പ്രവാസലോകം പരിപാടിയുടെ ജിദ്ദ പ്രതിനിധി,  ജിദ്ദ ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ സ്തുത്യര്‍മായ സേവനം അനുഷ്ടിച്ച അബ്ദുല്‍ റഹ്മാന്‍ വണ്ടൂരിനും,  നവോദയ കുടുംബ വേദി കേന്ദ്ര കമ്മിറ്റി അംഗവും, സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടല്‍ കൊണ്ട് ശ്രദ്ധേയയായ ജാസ്മിന്‍ റഹ്മാനും ഷറഫിയ ഇംമ്പാല കാര്‍ഡനില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്

നവോദയ പ്രഡിഡന്റ് ഷിബു തിരുവനന്തപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയപ്പ് യോഗം മുഖ്യ രക്ഷാധികാരി വി. കെ. റഊഫ് ഉദ്ഘാടനം ചെയ്തു. 

കെ. എം  സി. സി.  ദേശീയ കമ്മിറ്റി പ്രഡിഡന്റ് കെ. പി. മുഹമ്മദ് കുട്ടി,  ഓ. ഐ. സി. സി പ്രഡിഡന്റ് കെ. ടി. എ. മുനീര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി. എം. മായിന്‍കുട്ടി, ന്യു ഏജ് ഇന്ത്യ പ്രസിഡന്റ് പി. പി.  റഹീം, സി. പി. മുഹമ്മദ് കുട്ടി നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍,  വിവിധ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  നവാസ് വെമ്പായം സ്വാഗതവും, സലീം ഒറ്റപ്പാലം നന്ദിയും പറഞ്ഞു.  നവോദയ കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം നവാസ് വെമ്പായം  നല്‍കി.  ഏരിയാ കമ്മറ്റികള്‍ക്കും, സബ് കമ്മിറ്റികള്‍ക്ക് വേണ്ടിയും ഉപഹാരങ്ങളും മെമന്റോകളും നല്‍കി ആദരിച്ചു. 

നാട്ടിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുമെന്ന് യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുമ്പോള്‍ അബ്ദു റഹ്മാന്‍ വണ്ടൂരും ജാസ്മിന്‍ റഹ്മാനും വ്യക്തമാക്കി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top