Top
24
Wednesday, January 2018
About UsE-Paper

നവോദയ റുവൈസ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Monday Oct 16, 2017
വെബ് ഡെസ്‌ക്‌
ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് കണ്‍വെന്‍ഷന്‍ നവോദയ ജീവകാരുണ്യം കണ്‍വീനര്‍ ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ > ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു കക്കോടി അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ നവോദയ ജീവകാരുണ്യം കണ്‍വീനര്‍ ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.

ഷറഫിയ ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം സംഘടനാ റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി നൗഷാദ് പെരിമ്പലം യൂണിറ്റ് റിപ്പോര്‍ട്ടും ട്രഷറര്‍ അനൂപ് മാവേലിക്കര സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് സലിം ഒറ്റപ്പാലം ആശംസകളും സുനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സിദ്ദിഖ് താനൂര്‍ സ്വാഗതവും ഇസ്ഹാഖ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

 

Related News

കൂടുതൽ വാർത്തകൾ »