26 September Wednesday

ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

ജിദ്ദ > ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. മക്ക ഷാറസിത്തീന്‍ അല്‍ റയാന്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമം ഡി വൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം  എ എ റഹീം ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പു വേളയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കു  ചുക്കാന്‍ പിടിക്കുന്ന മാധ്യമങ്ങളെ കരുതിയിരിക്കണം എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മക്ക നവോദയ ഏരിയ ആക്റ്റിങ്ങ് പ്രസിഡന്റ്  റഷീദ് ഒലവക്കോടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നവോദയ മുഖ്യ രക്ഷാധികാരി  വി കെ റഉഫ്, ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, കേന്ദ്ര കമ്മിറ്റി അംഗം  അബ്ദുള്ള മുല്ലപ്പള്ളി, മക്ക നവോദയ  രക്ഷാധികാരി  മുഹമ്മദ് മേലാറ്റൂര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ  മുഹമ്മദ് കുട്ടി പട്ടാമ്പി,  ഷാഹുല്‍ ഹമീദ് വടക്കുഞ്ചേരി എന്നിവര്‍ സംസാരിച്ചു. മക്ക നവോദയ ഏരിയ സെക്രട്ടറി  അന്‍വര്‍ ഖാലിദ് എറണാകുളം സ്വാഗതം ചെയ്ത പരിപാടിയില്‍ മക്ക ഏരിയ ട്രഷറര്‍  ബഷീര്‍ നിലമ്പൂര്‍  എ എ റഹീമിന് മൊമെന്റ്റോ നല്‍കി ആദരിച്ചു.


 

പ്രധാന വാർത്തകൾ
Top