20 November Tuesday

ജിദ്ദ നവോദയ ഹജ്ജ് വളന്റിയര്‍മാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

ജിദ്ദ നവോദയ ഹജ്ജ് വളണ്ടിയര്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ ബഷീര്‍ മമ്പാട് സംസാരിക്കുന്നു

ജിദ്ദ > ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളുടെ സേവനത്തിന് പോയ ജിദ്ദ നവോദയ വളന്റിയര്‍മാരെ നവോദയ സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ആദരിച്ചു. പരിപാടി നവോദയ മുഖ്യ രക്ഷാധികാരി വി കെ റഹൂഫ് ഉദ്ഘാടനം ചെയ്തു.

നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷനായി. സി എം അബ്ദുറഹിമാന്‍, ശ്രീകുമാര്‍ മാവേലിക്കര, തന്‍വീര്‍ഭായ്, ഗഫൂര്‍ മമ്പുറം, ബഷീര്‍ നിലമ്പൂര്‍, എന്നിവര്‍ സംസാരിച്ചു.

പരിചയ സമ്പന്നരായ വളണ്ടിയര്‍മാരെയാണ് ജിദ്ദ നവോദയ ഈ വര്‍ഷവും രംഗത്ത് ഇറക്കിയിരുന്നത്. വളണ്ടിയര്‍ സേവനത്തിന് ഇതര  സംസ്ഥാനത്തിന് നിന്നുളള വളണ്ടിയര്‍മാരുടെ സേവനം ഉത്തരേന്ത്യക്കാരായ ഹാജിമാര്‍ക്ക് വളരെ അതികം പ്രയോജനപ്പെട്ടു. മലയാളികളുടെ കൂട്ടായ പ്രവര്‍ത്തനത്തേയും ആത്മാര്‍ഥതയേയും അവര്‍ പ്രകീര്‍ത്തിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പോലെ ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ചാണ് ഇത്തവണയും നവോദയ തങ്ങളുടെ അംഗങ്ങളെ വോളന്റിയര്‍മാരായി അയച്ചത്.
ബഷീര്‍ മമ്പാട് സ്വാഗതവും സലാഹുദ്ധീന്‍ കോഞ്ചിറ നന്ദിയും പറഞ്ഞു.




 


പ്രധാന വാർത്തകൾ
Top