16 November Friday

ജിദ്ദ നവോദയ കേന്ദ്ര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ജിദ്ദ > ജിദ്ദ നവോദയ കേന്ദ്ര കണ്‍വെന്‍ഷന്‍ ഗൗരി ലങ്കേഷ് നഗറില്‍ നടന്നു.യാന്‍ബു മദീന തായിഫ് എന്നിവിടങ്ങളിലെ പ്രതിനിധികള്‍ അടക്കം 360 ഓളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍  നവോദയ മുഖ്യ രക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക സാമൂഹിക പരിഷ്‌കാരങ്ങള്‍ മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് അദ്ദേഹം  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യക്ക് മൊത്തം മാതൃകയായി പിണറായി സര്‍ക്കാര്‍ ജനോപകാര നടപടികളുമായി മുന്നോട്ട് പോകുകയാണ്. ലോകമാധ്യമങ്ങള്‍ പോലും കമ്മ്യൂണസത്തിന്റെ സ്വപ്ന ഭൂമി എന്ന് വിശേഷിപ്പിക്കുമ്പോഴും ചില പ്രദേശികമാധ്യമങ്ങള്‍ അന്ധത നടിക്കുകയാണ്. കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ മഴയിലും കാറ്റിലും മരണ പെട്ടവരെയും കാണാതായവരെ കണ്ടെത്തുന്നതിനുള്ള കേരള സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചു.

നവോദയ പ്രസിഡണ്ട് ഷിബു തിരുവനന്തപുരത്തിന്റെ  അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ മജീദ് കോഴിക്കോട് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.   

സെക്രട്ടറിമാരായ  ജഗനാഥന്‍, ഷിനു പന്തളം എന്നിവര്‍ പ്രമേയങ്ങളും അസിഫ് കരുവാറ്റ ഐക്യദാര്‍ഡ്യ പ്രമേയവും അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമതി അംഗങ്ങളായ അബ്ദുറഹിമാന്‍ വണ്ടൂര്, സി എം അബ്ദുറഹിമാന്‍, ഫിറോസ് മുഴപ്പിലങ്ങാട്, സലാഹുദ്ധീന്‍ വെമ്പായം എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന് ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ഗോപി മന്ത്രവാദി നന്ദിയും പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top