19 September Wednesday

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ജസീറ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

കുവൈറ്റ് സിറ്റി > കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ജസീറ എയര്‍വേസിന് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍  പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും   മുതിര്‍ന്ന ഉദ്യോഗസ്ഥരും  പങ്കെടുത്തു.

യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ തുറന്നത് സ്വകാര്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയ്ക്ക് തെളിവാണെന്ന് ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച  പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു. വ്യോമയാനരംഗത്തെ ഈ സംരംഭം ദേശീയ വിമാനക്കമ്പനികള്‍ക്ക് മികച്ച സാന്നിധ്യമൊരുക്കാന്‍ സഹായിക്കും. സ്വകാര്യ  മേഖലയുടെ വളര്‍ച്ച ദേശീയ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് ഒരു പ്രധാനഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top