24 September Monday

ഇസ്‌ലാഹി സെന്റര്‍ ദ്വൈമാസ ക്യാമ്പെയിന്‍ ആഗസ്റ്റ് നാലു മുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

കുവൈത്ത് സിറ്റി > കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ 'അറിവ് നന്മക്ക് ഒരുമയ്ക്ക്' എന്ന പേരില്‍ ഓഗസ്റ്റ് 4 മുതല് ഔക്ടോബര്‍ 6 വരെ ദ്വൈമാസ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്‍ പ്രഖ്യാപന സമ്മേളനം ഓഗസ്റ്റ് 4 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ എം എസ് എം കേരള മുന്‍ പ്രസിഡണ്ട് ത്വല്‍ഹത് സ്വലാഹി ഉദ്ഘാടനം ചെയ്യും.

ക്യാമ്പയിന്റെ വിജയത്തിനായി പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ചെയര്‍മാനും ടി പി അബ്ദുല്‍ അസീസ് ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി ചര്‍ച്ചാ സമ്മേളനം, ഏരിയാ തല സമ്മേളനങ്ങള്‍, ഖുര്‍ആന്‍ സെമിനാര്‍, ഏകദിന പഠന ക്യാമ്പ്, ബാച്ചിലേഴ്‌സ് മീറ്റ്, ഖുര്‍ആന്‍ പഠിതാക്കളുടെയും കുടുംബങ്ങളുടെയും സംഗമം, ഹദീസ് പഠനം, ക്വിസ് മത്സരം, ജനസമ്പര്‍ക്ക പരിപാടികള്‍, കിറ്റ് വിതരണം, പ്രീ ഇസ്‌കോണ് മീറ്റ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി പി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top