13 December Thursday

കുവൈറ്റിൽ നിന്നും ഇൻഡിഗോ എയർലൈൻസ് സർവീസ് ഇന്ത്യയിലേക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കുവൈറ്റ്‌ സിറ്റി> ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ എയർലൈനായ ഇൻഡിഗോ എയർലൈൻസ് കുവൈറ്റിൽ നിന്നും സർവീസ് ആരംഭിക്കുന്നു. ആദ്യ സർവീസ് ഒക്ടോബർ 15ന് ചെന്നയിലേക്കും നവംബർ 2 ന് കൊച്ചി, അഹമ്മദ് ബാദ് എന്നിവടങ്ങളിലേക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നതായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിസേഴ്സ് ട്രാവൽ ഗ്രൂപ്പ് സി.ഇ. ഒ പി. എൻ. ജെ. കുമാർ, ഇൻഡിഗോ പ്ലാനിംഗ് ഓഫീസർ മൈക്കിൾ സവിടർക് എന്നിവരാണ് വാർത്താ സാമ്മളനത്തിൽ പങ്കെടുത്തത്.കുറഞ്ഞ നിരക്കിൽ സമയബന്ധിതമായി സുരക്ഷിത സ്ഥാനങ്ങളിൽ യാത്രക്കാരെ എത്തിക്കുകയാണ് ഇൻഡിഗോയുടെ പ്രഥമ പരിഗണനയെന്ന് കുമാർ അഭിപ്രായപ്പെട്ടു. വിമാന കമ്പനികളുടെ അനവസരത്തിലുള്ള യാത്രാ നിരക്ക് വർധനവിന് പ്രതിരോധമായിരിക്കും ഇൻഡിഗോ സർവ്വീ സെന്നും ഇരുവരും വ്യക്തമാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top