Top
25
Monday, September 2017
About UsE-Paper

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ എംബസിയിലേക്ക് മാര്‍ച്ച്

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍> ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ പ്രതിഷേധ പരിപാടി നടന്നു. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിക്ക്  മുന്നില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ യൂക്കെ യുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ഡെര്‍ബിയി നിന്ന് അതിരാവിലെ പുറപ്പെട്ട എത്തിയവര്‍ ഗൗരി ലങ്കേഷിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്ഡുകളുമേന്തിയിരുന്നു.

തയ്യാറാക്കിയ  ബാനറുമായി  ലണ്ടനിലെ അറിയപ്പെടുന്ന ചിത്രകാരന്‍ ജോസ് ആന്റണി എത്തിയിരുന്നു. യുകെയില്‍ മൂന്നിലേറെ പതിറ്റാണ്ടായി അറിയപ്പെടുന്ന മലയാളി ചിന്തകരും  രാഷ്ട്രീയ നിരീക്ഷകരുമായ മുരളി വെട്ടത്തും  മണമ്പൂര്‍ സുരേഷും ജോസിനൊപ്പം അണിചേര്‍ന്നു .IELTS സ്കോര്‍ കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു ശക്തമായ പാര്‍ലമെന്റ് ലോബിയിങ് ബൈജു തിട്ടാലയുടെ നേതൃത്വത്തില്‍ നടത്തിയ IWA എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കാര്‍മല്‍ മിറാന്‍ഡാ, സുഗതന്‍ ടി കെ എന്നിവരും അണിചേര്‍ന്നു .

മോഡി ഭരണ കൂടത്തിന്റെ ധിക്കാരത്തിന്റെയും ജനാധിപത്യ കീഴ് വഴക്കങ്ങളുടെ നിരാകരണത്തിന്റെ തുടര്‍ച്ചയായി സംഘടന കൊടുത്ത പ്രതിഷേധ മെമ്മോറാന്‍ഡം സ്വീകരിക്കുവാന്‍ തയ്യാറായില്ല  എന്ന് സംഘടയുടെ ദേശീയ ഭാരവാഹികളായ ജോഗീന്ദര്‍ കൗറും ഹാര്‍സീവ് ബെയിന്‍സും അറിയിച്ചു.

"വൈരുദ്ധ്യങ്ങളുടെ നടുവില്‍ ഭാരതം കെട്ടിപ്പടുത്ത ചില രാഷ്ടീയജനാധിപത്യ മതേതര ബഹുമത സഹവര്‍ത്തിത്വത്തിന്റെ  ധാര്‍മീക മൂല്യങ്ങളുണ്ട് .    അത്തരം മൂല്യങ്ങളാണ് വിവിധ ഭാഷയും സംസ്കാരവും വെച്ചുപുലര്‍ത്തുന്ന അനേകം ജന വിഭാഗങ്ങളെ ഇന്ത്യ എന്ന ഒരു രാജ്യമായി നിലനിര്‍ത്തുന്നത് അതിനു തോക്കിന്റെയോ ബൂട്ടിന്റെ ഭീഷണി അല്ല ആധാരം . സ്വതന്ത്ര്യത്തിനു ശേഷം അടിയന്തിരാവസ്ഥ കാലമാണ് അതിനു ചെറുതായെങ്കിലും ഭീഷണി ഉയര്‍ത്തിയത് .  ഇന്ത്യയുടെ ആല്‍ത്മാവ് അതിനെ നിരുപാധികം നിലം പരിശാക്കി. എന്നാല്‍ വാജ്പേയിലോ സമാന നേതാക്കളിലോ    ഉണ്ടായിരുന്ന രാഷ്ട്രീയ ജനാധിപത്യ മൂല്യം തൊട്ട് തീണ്ടാത്ത  തികച്ചും കച്ചവട കൗശലക്കാരായ അമിത് മോഡി കൂട്ടുകെട്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തേക്കാണ് ഭാരതത്തെ നയിക്കുന്നത് .  കല്‍ബുര്‍ഗി, പന്‍സാരെ ,ദബോല്‍ക്കര്‍ തുടങ്ങിയ ചിന്തിക്കുകയും ജനത്തിന് വേണ്ടി ശബ്ദിക്കുകയും ചെയ്ത വരെ വധിച്ച ശേഷം കര്‍ണാടകയിലെ മറ്റൊരു എഴുത്തുകാരി ഗൗരി ലങ്കേഷിനെയും വധിച്ചിരിക്കുന്നു.''- ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 .