Top
20
Wednesday, September 2017
About UsE-Paper

ഇസ്ലാഹി സെന്റര്‍ ചലനം ത്രൈമാസ ക്യംപയിന്‍ ഇന്ന് ആരംഭിക്കും

Friday Jul 14, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് > ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ചലനം ത്രൈമാസ ക്യാംപയിന്‍ ഇന്ന്  ആരംഭിക്കും. ക്യാംപയ്ന്‍ ഒക്ടോബര്‍ 13 വരെ നീണ്ടു നില്‍ക്കും. ക്യാംപയിന്‍ കാലയളവില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍, ലീഡേഴ്‌സ് വിസിറ്റ്, സ്‌ക്വോഡ് വര്‍ക്ക്, ഏരിയ സമ്മേളനങ്ങള്‍, ഖ്യു എച്ച് എല്‍ എസ് ആന്റ് വെളിച്ചം പ്രചരണം, കുടുംബ സംഗമങ്ങള്‍, ടേബിള്‍ ടോക്ക് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഫര്‍വാനിയ ഏരിയ സമ്മേളനം ജൂലൈ 28 നും അഹ്മദി ഏരിയ സമ്മേളനം ആഗസ്റ്റ് 11 നും ഹവല്ലി ഏരിയ സമ്മേളനം ആഗസ്റ്റ് 25 നും നടക്കും. പി വി അബ്ദുല്‍ വഹാബ്, അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം, മുഹമ്മദ് അലി വേങ്ങര, യൂനുസ് സലീം, എന്‍ജി. മുഹമ്മദ് അഷ്‌റഫ് മൂവാറ്റുപ്പുഴ, എന്‍ജി. അന്‍വര്‍ സാദത്ത്, എന്‍ജി. മുഹമ്മദ് ഹുസൈന്‍, എന്‍ജി. ഫിറോസ് ചുങ്കത്തറ, ആദില്‍ സലഫി എന്നിവരടങ്ങിയ ക്യാംപയിന്‍ കമ്മിറ്റി രൂപീകരിച്ചു.

ഐ ഐ സി ജലീബ് ഓഫീസില്‍ നടന്ന എക്‌സ്‌ക്യുട്ടീവ് യോഗത്തില്‍ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ എന്‍ ജി അന്‍വര്‍ സാദത്ത് സ്വാഗതവും സി വി അബ്ദുല്ല നന്ദിയും പറഞ്ഞു.



 

 

Related News

കൂടുതൽ വാർത്തകൾ »